ഗുജറാത്തിൽ 700 കിലോ മയക്കുമരുന്ന് പിടിച്ചു
ഗാന്ധിനഗർ
ഗുജറാത്തിൽ പോർബന്തറിന് സമീപം ബോട്ടിൽ കടത്താൻ ശ്രമിച്ച 700 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. 25 കോടി വിലമതിക്കുന്ന മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച എട്ടുപേരെ തീവ്രവാദ വിരുദ്ധസേനയും (എടിഎസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായാണ് പിടികൂടിയത്. ഇറാൻ വംശജരാണ് പിടിയിലായതെന്നാണ് വിവരം. പോർബന്ദർ തുറമുഖത്തേക്ക് വന്ന ബോട്ട് അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് സമീപത്തുവച്ചാണ് പിടികൂടിയത്.
0 comments