02 July Thursday

വോട്ടെണ്ണലില്‍ കൃത്രിമം: ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020

അഹമ്മദാബാദ്> വോട്ടെണ്ണലില്‍  കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ഗുജറാത്തില്‍ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അശ്വിന്‍ റാത്തോഡിന്റെ പരാതിയെ തുടര്‍ന്നാണ് ഗുജറാത്ത്  ഹൈക്കോടതി നടപടി.

വിദ്യാഭ്യാസ, നിയമമന്ത്രിയായ ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയമാണ് ഹൈക്കോടതി റദ്ദാക്കിയത്. 327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധോല്‍ക്ക മണ്ഡലത്തില്‍ നിന്ന് ഭുപേന്ദ്ര സിംഗ് നിയമസഭയിലെത്തിയത്.

തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ച ഭുപേന്ദ്ര, നിരവധി അഴിമതികളിലും പങ്കുള്ളയാളാണെന്ന് പരാതിക്കാരന്‍ ഉന്നയിക്കുകയായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top