07 December Tuesday
മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോര്‍ട്ട് ചോദ്യംചെയ്ത് സാക്കിയ ജാഫ്രി

ഗുജറാത്ത്‌ വംശഹത്യ : സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ അന്തിമവാദം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യാകേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി അന്തിമറിപ്പോർട്ടിനെതിരെ കൊല്ലപ്പെട്ട സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. വംശഹത്യയുടെ ഭാ​ഗമായ ഗുൽബർഗ്‌ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയിൽ  ജീവന്‍ നഷ്ടമായ കോൺഗ്രസ്‌ എംപി എഹ്സാൻ ജാഫ്രിയുടെ വിധവയാണ്‌ സാക്കിയ. എസ്‌ഐടി റിപ്പോർട്ട്‌ മുൻവിധികളുടെ അടിസ്ഥാനത്തിലാണെന്ന്‌ സാക്കിയാ ജാഫ്രിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഗോധ്രാ സംഭവത്തെ തുടർന്നുണ്ടായ വലിയഗൂഢാലോചനയാണ്‌ ഗുജറാത്ത്‌ വംശഹത്യക്ക്‌ കാരണമായതെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണമുണ്ടായില്ലെന്നും സിബൽ പറഞ്ഞു. ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ ബുധനാഴ്‌ച വാദം കേൾക്കൽ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top