07 August Friday

നികുതിവര്‍ധിപ്പിക്കാന്‍ നീക്കം: ജിഎസ്‌ടി ഉടച്ചുവാര്‍ക്കും

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

ന്യൂഡൽഹി
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിവരുമാനം പരമാവധി കൂട്ടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം ചരക്ക് സേവന നികുതി (ജിഎസ്ടി)  പരിഷ്‌കരിക്കും. എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പുനഃപരിശോധിക്കും.  തീരുവ ചുമത്തിയതിനാല്‍ നേരത്തെ ഒഴിവാക്കിയ ചില ഉൽപ്പന്നങ്ങളെ  ജിഎസ്‌ടിയിൽ ഉൾപ്പെടുത്തും. ഇതോടെ രാജ്യത്ത് നികുതി വന്‍തോതില്‍ വര്‍ധിച്ചേക്കും.

നികുതിമാറ്റുന്നതില്‍ അഭിപ്രായം തേടി ജിഎസ്‌ടി കൗൺസിൽ സംസ്ഥാനങ്ങൾക്ക്‌ കത്ത്‌ നൽകി. ഡിസംബർ അവസാനം ജിഎസ്‌ടി കൗൺസിൽ യോഗം ചേർന്നേക്കും. നികുതിവരുമാനം പരമാവധി വർധിപ്പിക്കാനാണ്‌ ജിഎസ്‌ടി പരിഷ്‌കരണമെന്ന്‌ ധനമന്ത്രാലയം ഉദ്യോഗസ്ഥർ പ്രതികരിച്ചു.മിക്ക ഉൽപ്പന്നങ്ങളെയും കുറഞ്ഞ നികുതി സ്ലാബിൽ ഉൾപ്പെടുത്തിയതിനാൽ നികുതിവരുമാനത്തിൽ വൻ ഇടിവുണ്ടായെന്നാണ്‌ ധനമന്ത്രാലയത്തിന്റെ വാദം.

|ഇതിലൂടെ പ്രതിവർഷം രണ്ടു ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ്‌ കണക്ക്‌. നികുതിവരവ് ഇടിവുണ്ടായതോടെയാണ് സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണം മുടങ്ങിയെന്നും കേന്ദ്രം അവകാശപ്പെടുന്നു.ഏപ്രിൽമുതൽ നവംബർവരെ നഷ്ടപരിഹാര തീരുവ ഇനത്തിൽ 64,528 കോടി രൂപ പിരിച്ചതായാണ്‌ കണക്ക്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top