10 August Monday

ജിഎസ്‌ടി: നഷ്ടപരിഹാരം ഉടൻ വേണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ന്യൂഡൽഹി
ജിഎസ്‌ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളമടക്കമുള്ള ആറ്‌ സംസ്ഥാന സർക്കാർ പ്രതിനിധികൾ കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി. ഫെഡറൽ സർക്കാറുകളോടുള്ള ഭരണഘടനാ ബാധ്യത നിവേറ്റുന്നതിൽ കേന്ദ്രത്തിന്‌ വീഴ്‌ചയുണ്ടായെന്ന്‌ യോഗത്തിൽ വ്യക്തമാക്കിയെന്ന്‌ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബ്‌ ധനമന്ത്രി മൻപ്രീത്‌ ബാദൽ, പുതുച്ചേരി റവന്യൂമന്ത്രി എം ഒ എച്ച്‌ ഷാജഹാൻ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, രാജസ്ഥാൻ മന്ത്രി സുഭാഷ്‌ ഗാർഗ്‌, മധ്യപ്രദേശ്‌ മന്ത്രി ബ്രിജേന്ദ്രസിങ്‌ റാത്തോഡ്‌ എന്നിവരും സമ്പത്തും അടങ്ങിയ സംഘമാണ്‌ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്‌. നഷ്ടപരിഹാരമായി 3200 കോടി രൂപയിലധികം കേരളത്തിന്‌ നൽകാനുണ്ട്‌.  പാർലമെന്റ്‌ സമ്മേളനം കഴിഞ്ഞ്‌ ജിഎസ്‌ടി കൗൺസിൽ യോഗം വിളിക്കാമെന്ന്‌ നിർമല സീതാരാമൻ യോഗത്തിൽ അറിയിച്ചു. നഷ്ടപരിഹാര വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്‌ മന്ത്രിതല സമിതി യോഗം ചേരുമെന്ന്‌ അവർ അറിയിച്ചെന്ന്‌ സമ്പത്ത്‌ പറഞ്ഞു. ധനമന്ത്രി  ടി എം തോമസ്‌ ഐസക്കിന്റെ നിവേദനം കേന്ദ്രമന്ത്രിക്ക്‌ കൈമാറി.

ജിഎസ്‌ടി നഷ്ടപരിഹാര വിഹിതമായി 3200 കോടിരൂപ നൽകാത്തത്‌ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്നതായി മന്ത്രി വി എസ്‌ സുനിൽകുമാർ. വായ്‌പാ നിരക്ക്‌ വർധിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന്‌ മാത്രമല്ല, തുക നൽകാനും കേന്ദ്രം തയാറാകുന്നില്ല. ഇത്‌ ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top