12 November Tuesday

രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക്‌ അസമിൽ സർക്കാർ ജോലിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ഗുവാഹത്തി> ബിജെപി ഭരിക്കുന്ന അസമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്‌ സർക്കാർ ജോലിയില്ല. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. 2021  ജനുവരി ഒന്നുമുതലാണ്‌ തീരുമാനം നടപ്പാക്കുകയെന്ന്‌ മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

 രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലിക്ക്‌ പരിഗണിക്കേണ്ട എന്നാണ്‌ തീരുമാനമെന്ന്‌ ഉത്തരവിൽ പറഞ്ഞു. കുടുംബ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ തീരുമാനം.

രണ്ട് കുട്ടികൾമാത്രമുള്ള ഉദ്യോഗാർഥികൾമാത്രമായിരിക്കും സർക്കാർ ജോലിക്ക്‌ അർഹരെന്നും രണ്ടുകുട്ടികൾ മതിയെന്ന കുടുംബ നിയമം സർക്കാർ ജീവനക്കാർ പാലിക്കണമെന്നുമുള്ള അസം ജനസംഖ്യയും വനിതാ ശാക്തികരണവും നയം 2017 സെപ്‌തംബറിൽ അസം നിയമസഭ പാസാക്കിയിരുന്നു. ഇതിനെ പിൻപറ്റിയാണ്‌ മുഖ്യമന്ത്രി പുതിയ ഉത്തരവ്‌ പുറത്തിറക്കിയത്‌.


പ്രധാന വാർത്തകൾ
 Top