24 October Thursday

പൻസാരെ വധം: അന്വേഷണ റിപ്പോർട്ടിൽ കോടതിക്ക്‌ അതൃപ്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

മുംബൈ > ഗോവിന്ദ്‌ പൻസാരെ വധവുമായി ബന്ധപ്പെട്ട്‌ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ അതൃപ്‌തിയെന്ന്‌ മുംബൈ ഹൈക്കോടതി. അന്വേഷണം  സ്വതന്ത്രമായ രീതിയിൽ ആയിരുന്നില്ലെന്നും കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട്‌ പോകുന്നില്ലെന്നും എസ്‌ സി ധർമാധികാരി, ജി എസ്‌ പട്ടേൽ എന്നിവർ അധ്യക്ഷരായ ബെഞ്ച്‌ പറഞ്ഞു.

 പൻസാരെയുടെയും നരേന്ദ്ര ധാബോൽക്കറുടെയും കൊലപാതകത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ ഇരുവരുടെയും ബന്ധുക്കൾ നൽകിയ പരാതിയിലാണ്‌ ബെഞ്ചിന്റെ പ്രസ്താവന. 2013 ആഗസ്‌ത്‌ 20നാണ്‌ പുണെയിൽ ധാബോൽക്കറെയും 2015 ഫെബ്രുവരി 16ന് പൻസാരെയെയും വെടിവച്ച്‌ കൊല്ലുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top