Deshabhimani

ഗൂഗിളിന്റെ കുത്തക നിയമവിരുദ്ധമെന്ന് യുഎസ് കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 04:54 AM | 0 min read


വാഷിങ്‌ടൺ
ഓൺലൈൻ സെർച്ചിലും അതിനൊപ്പംവരുന്ന പരസ്യങ്ങളിലും ​ഗൂ​ഗിള്‍ കുത്തക നിലനിര്‍ത്തുന്നത് നിയമവിരുദ്ധമായാണെന്ന് അമേരിക്കന്‍ കോടതി. ഓൺലൈൻ സെർച്ച്‌ വിപണിയുടെ 90 ശതമാനവും വരുതിയിലാക്കിയ ഗൂ​ഗിളിനെതിരെ അമേരിക്കന്‍ നീതിന്യായവകുപ്പ് 2020ൽ എടുത്ത കേസിലാണ് നിര്‍ണായക ഉത്തരവ്.

കേസിന്റെ തുടർവിചാരണയിലായിരിക്കും പിഴയും മറ്റു പരിഹാര നടപടികളും നിശ്ചയിക്കുക. സ്മാര്‍ട്ഫോണുകളിലും മറ്റും തിരച്ചിനുള്ള ഉപാധിയായി ​ഗൂ​ഗിള്‍ മാത്രം വരാന്‍ കമ്പനി ആപ്പിള്‍, സാംസങ് തുടങ്ങിയ മൊബൈല്‍ നിര്‍മാതാക്കള്‍ക്ക്  ശതകോടികളാണ് മുടക്കിയതെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ്  അമിത് മേത്ത ഉത്തരവില്‍ ചൂണ്ടിക്കാട്ടി.​
 



deshabhimani section

Related News

View More
0 comments
Sort by

Home