02 December Monday

തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; 20 ട്രെയിനുകൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ഹൈദരാബാദ് > തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. രാഘവപുരത്തിനും രാമ​ഗുണ്ടത്തിനുമിടയിൽ പെദ്ദപ്പള്ളിയിലാണ് അപകടമുണ്ടായത്. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 20 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ രാത്രി ഇരുമ്പയിര് കയറ്റി വരികയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പെദ്ദപ്പള്ളിയിൽ പാളം തെറ്റിയത്. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും മൂന്നെണ്ണത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. പത്ത് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ട്രാക്ക് പുനഃസ്ഥാപിക്കാനും ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top