25 May Monday

ജിസാറ്റ് ഒന്നിന്റെ വിക്ഷേപണം മാറ്റിവെയ്ക്കല്‍: പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇടത് എംപിമാര്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ന്യൂഡല്‍ഹി> ജിസാറ്റ് ഒന്നിന്റെ വിക്ഷേപണം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റിവെപ്പിച്ചു എന്ന ആരോപണത്തില്‍ മറുപടി നല്‍കണമെന്ന് ഇടതുപക്ഷ എംപിമാര്‍. ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ (എളമരം കരീം, ബിനോയ് വിശ്വം, കെ. കെ. രാഗേഷ്) രാജ്യസഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കി.



ഐഎസ്ആര്‍ഒ യുടെ ജിയോ ഇമേജിങ് സാറ്റ്‌ലൈറ്റായ ജിസാറ്റ്  ഒന്നിന്റെ വിക്ഷേപണം കൗണ്ട് ടൗണിനു മിനിട്ടുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 5ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ചു എന്ന് ഐഎസ്ആര്‍ഒ വിശജദീകരണവും നല്‍കി

 അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട്  ജിസാറ്റ് ഒന്നിന്റെ വിക്ഷേപണം മാറ്റിവെപ്പിച്ചത് എന്ന ആരോപണമാണ് ഉയരുന്നത്


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top