15 December Sunday

പെൺകുട്ടികൾക്ക്‌ എന്തിനാണ്‌ മൊബൈൽ ഫോൺ ?;പിഴ ചുമത്തി ഠാക്കൂർ സമുദായം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

അഹമ്മദാബാദ്> പെൺകുട്ടികളും അവിവാഹിതരായ സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന്‌ ഠാക്കൂർ സമുദായം.  ഗുജറാത്തിലെ ബനാസ്‌കാണ്ഡ ജില്ലയിലെ ഠാക്കൂർ സമുദായമാണ്‌ യോഗം ചേർന്ന്‌ മൊബൈൽ വിലക്ക്‌ ഏർപ്പെടുത്തിയത്‌.

അവിവാഹിതയുടെ കൈയിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ മാതാപിതാക്കൾക്ക് 1.50 ലക്ഷം പിഴ ചുമത്താനാണ് തീരുമാനം. കൂടാതെ, സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കൾക്കും പിഴ ചുമത്തും. ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് മാതാപിതാക്കളിൽനിന്ന്‌ പിഴ ഈടാക്കുക.
വിലക്ക്‌ ലംഘിച്ചതിന്‌ സുരാജ്‌ ഗ്രാമത്തിലെ ഒരു സ്‌ത്രീയിൽനിന്നും 2100 രൂപ ഈടാക്കിയതായും വിവരം നൽകിയവർക്ക്‌ 200 രൂപ ഇനാം നൽകിയതായും പറയുന്നു.

ഠാക്കൂർ സമുദായത്തിലെ 14 ഗ്രാമമുഖ്യൻമാരാണ് യോഗം ചേർന്നത്. വിവാഹങ്ങളിൽ ഡി ജെ പാർട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും നിർദ്ദേശമുണ്ട്‌.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുന്നതിൽ തെറ്റില്ലെന്നാണ്‌ സമുദായംഗം കൂടിയായ  കോണ്‍ഗ്രസ് എംഎൽഎ ഗാനിബെൻ ഠാക്കൂർ പ്രതികരിച്ചത്‌. പെൺകുട്ടികൾക്ക്‌ എന്തിനാണ്‌ മൊബൈൺ ഫോൺ. ഇൻർനെറ്റ്‌എന്ന്‌ പറയുന്നത്‌ സമയവും പണവും നഷ്‌ടപൈടുത്താനുള്ള മാർഗമാണെന്നും ഗ്രാമതലവൻ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top