18 September Wednesday

ഒന്നാം ക്ലാസ്‌ വിദ്യാർഥിനിയെ സഹപാഠികൾ ബലാത്സംഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

റായ്‌പൂർ > റായ്‌പൂർ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ്‌ വിദ്യാർഥിനിയെ സഹപാഠികളായ മൂന്ന്‌ ആൺകുട്ടികൾ ചേർന്ന്‌ ബലാത്സംഗം ചെയ്തു. സ്കൂളിലെ ശൗചാലയത്തിൽ വച്ചാണ്‌ പെൺകുട്ടി ബലാത്സംഗത്തിന്‌ ഇരയായത്‌. 10 വയസ്സ്‌ പ്രായമുള്ള കുട്ടികളാണ്‌ പ്രതികൾ.  ഖാംതറൈ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ വ്യാഴാഴ്ച പൊലീസിനെ സമീപിച്ചതോടെയാണ്‌ വിവരം പുറത്തുവരുന്നത്‌. കുറ്റക്കാരായ കുട്ടികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്‌ രജിസ്റ്റർ ചെയ്തു. പ്രതികളായ കുട്ടികളെ കണ്ട വനിതാ അധ്യാപിക ഇവരെ ശാസിച്ച ശേഷം വിട്ടയക്കുകയും പെൺകുട്ടിയെ പ്രിൻസിപ്പൽ ഓഫീസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പിന്നീട്‌ വീട്ടിലേക്ക്‌ വിടുകയും ചെയ്തു. ആൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ്‌ ഇവർ പൊലീസിനെ സമീപിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top