26 August Monday

ഗിരീഷ് കര്‍ണാട്‌ ഭീഷണിക്ക്‌ വഴങ്ങാത്ത കലാകാരൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം> ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്.

 അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്റെ കലാ-സാമൂഹ്യപ്രവര്‍ത്തനം അവസാനംവരെ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മന്ത്രി എ കെ ബാലൻ അനുശോചിച്ചു

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്‌ചയില്ലാതെ ഇന്ത്യൻ കലാരംഗത്തിന്‌ മികച്ച സംഭാവനകൾ നൽകിയ പ്രതിഭയെയാണ്‌ ഗിരീഷ്‌ കർണാടിന്റെ വിയോഗത്തിലൂടെ രാജ്യത്തിന്‌ നഷ്‌ടമായതെന്ന്‌ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top