31 March Tuesday

വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി: ‘മുസ്ലിങ്ങളയെല്ലാം പണ്ടേ പാകിസ്ഥാനിലേക്ക് അയക്കണമായിരുന്നു’

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

പാറ്റ്‌ന
മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യംവരില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
 ബിഹാറിലെ മുസ്ലിം ഭൂരിപക്ഷമേഖലയിൽ സിഎഎ അനുകൂല പ്രചാരണത്തിനിടെയാണ് മുതിർന്ന ബിജെപി നേതാവിന്റെ വിദ്വേഷപരാമർശം.

സ്വാതന്ത്ര്യം ലഭിച്ചഘട്ടത്തിൽ മുസ്ലിം സഹോദരങ്ങളെ മൊത്തം പാകിസ്ഥാനിലേക്ക് അയക്കുകയും ഹിന്ദുക്കളെയെല്ലാം ഇന്ത്യയിൽ നിലനിർത്തുകയും ചെയ്‌തെങ്കിൽ സിഎഎയുടെ ആവശ്യംതന്നെ വരുമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ല.  മുന്‍​ഗാമികള്‍ വലിയ തെറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങളാണ് അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരുന്നത്-–- ഗിരിരാജ്  സിങ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top