16 April Friday

ഹിന്ദി എഴുത്തുകാരന്‍ രാജേന്ദ്ര യാദവ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2013

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി എഴുത്തുകാരനും "നയീ കഹാനി" എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന രാജേന്ദ്ര യാദവ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. 1929 ആഗസ്ത് 28നായിരുന്നു ജനനം. മുന്‍ഷി പ്രേം ചന്ദിന്റെ "ഹന്‍സ്" മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. മാഗസിന്‍ 1953ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും 1986ല്‍ യാദവ് പുനരാരംഭിക്കുകയായിരുന്നു. "പ്രേത് ബോല്‍തെ ഹെ" ആണ് ആദ്യ നോവല്‍. "ശര ആകാശ്" എന്ന പേരില്‍ ഇത് ചലച്ചിത്രമായിട്ടുണ്ട്. തുര്‍ഗനെവ്, ആന്റണ്‍ ചെക്കോവ്, ലെര്‍മോന്തോവ്, ആല്‍ബര്‍ കമ്യു തുടങ്ങി പ്രമുഖ വിദേശ എഴുത്തുകാരുടെ കൃതികള്‍ മൊഴിമാറ്റിയിട്ടുണ്ട്. 1999-2001ല്‍ പ്രസാര്‍ ഭാരതി അംഗമായിരുന്നു. സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച രാജേന്ദ്ര യാദവ് 2002ല്‍ ഹന്‍സ് മാസികയിലെഴുതിയ ലേഖനത്തിന്റെ പേരില്‍ വിഎച്ച്പിക്കാര്‍ വധഭീഷണി മുഴക്കിയിരുന്നു. എന്‍ഡിഎ ഭരണകാലത്ത് അതിര്‍ത്തി കടന്നുള്ള തീവ്രവാദമെന്ന പ്രശ്നമുയര്‍ത്തി ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ ഹനുമാനാണ് ആദ്യത്തെ അതിര്‍ത്തി കടന്ന തീവ്രവാദിയെന്ന് പരാമര്‍ശിക്കുന്ന ലേഖനമാണ് വിഎച്ച്പിക്കാരെ പ്രകോപിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top