14 December Saturday

"ഗൗതം ഗംഭീർ എംപിയെ കണ്ടുകിട്ടുന്നവർ അറിയിക്കുക'; ജനങ്ങൾ ശ്വാസം കിട്ടാതെ വലയുമ്പോൾ എംപി ജിലേബി കഴിച്ച്‌ നടക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ന്യൂഡൽഹി > മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹിയില്‍ പോസ്റ്ററുകള്‍. 'ഗൗതം ഗംഭീറിനെ കാണുന്നില്ല' എന്ന തരത്തിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. ഡൽഹിയില്‍ ശ്വാസം പോലും ലഭിക്കാതെ ജനങ്ങള്‍ കഷ്ട‌പെടുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി വിളിച്ച പാര്‍ലമെന്‍ററി പാനല്‍ യോഗത്തില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തിരുന്നില്ല.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ എംപിയാണ് ഗൗതം ഗംഭീര്‍. പാര്‍ലമെന്‍ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ എംസിഡി, ഡിഡിഎ ഉദ്യോഗസ്ഥരില്‍ പലരും യോഗത്തിനെത്തിയില്ല.

ഇതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. ഇതിനിടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗംഭീര്‍ ഇന്‍ഡോറില്‍ ജിലേബി കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതും സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top