20 February Wednesday

പശുപ്രേമം: ബിജെപിയെ കടത്തിവെട്ടി കോൺഗ്രസ‌്; പശുവിന്റെ പേരിലുള്ള കൊലകൾ കേവലം ക്രമസമാധാനപ്രശ‌്നമെന്ന‌് രാജസ്ഥാൻ മന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jan 23, 2019

ന്യൂഡൽഹി > പശുവിന്റെ കാര്യത്തിൽ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പുതിയ കോൺഗ്രസ‌് സർക്കാരുകൾ മുൻ ബിജെപി സർക്കാരുകളുമായി  മത്സരിക്കുന്നു. ‘പശുക്കളെ പരിപാലിക്കുന്നതിൽ’ കോൺഗ്രസാണ‌് മുന്നിലെന്ന‌് സ്ഥാപിക്കാനാണ‌് ശ്രമം. രാജസ്ഥാനിൽ ഗോരക്ഷാസംഘങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് പെഹ‌്‌ലുഖാൻ അടക്കം മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളെ വിദ്വേഷപ്രചാരണത്തിന്റെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളായി അംഗീകരിക്കാൻ ഗെലോട്ട‌് സർക്കാരിന്റെ പശുക്ഷേമ മന്ത്രി പ്രമോദ‌് ഭയ്യ തയ്യാറല്ല. കേവലം ക്രമസമാധാനപ്രശ‌്നമാണ‌് ഇത്തരം സംഭവങ്ങളെന്ന‌് മന്ത്രി പറയുന്നു.

ഗോരക്ഷാസംഘങ്ങളുടെ അതിക്രമങ്ങളെ സുപ്രീംകോടതി തന്നെ ഗൗരവമായി എടുക്കുകയും ഇവ തടയാൻ കേന്ദ്ര–-സംസ്ഥാന  സർക്കാരുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച‌് മാർഗനിർദേശം പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു. കോടതി ഉത്തരവ‌് വന്നശേഷവും ഗോരക്ഷാസംഘങ്ങൾ അഴിഞ്ഞാടി. കർഷകർക്ക‌് കാലികളെ ചന്തയിൽനിന്ന‌് വാങ്ങാനോ വിൽക്കാനോ കഴിയാതായി.  തുടർന്ന‌് കർഷകരുടെ രോഷപ്രകടനത്തിലാണ‌് ബിജെപിക്ക‌് അധികാരം നഷ്ടപ്പെട്ടത‌്.
 എന്നാൽ,  ബിജെപി സർക്കാർ കൊണ്ടുവന്ന  പശുക്ഷേമ മന്ത്രാലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ‌് പുതിയ  കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചത‌്. 

പശുവിനെ ‘രാജ്യത്തിന്റെ മാതാവായി' പ്രഖ്യാപിക്കാൻ ഹിമാചൽപ്രദേശ് നിയമസഭ കഴിഞ്ഞമാസം പ്രമേയം പാസാക്കി. കോൺഗ്രസ് എംഎൽഎ അനിരുദ്ധ സിങ് അവതരിപ്പിച്ച പ്രമേയത്തിന‌് ഭരണപക്ഷ ബിജെപി എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ സമാനമായ പ്രമേയം പാസാക്കിയതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ്  ഹിമാചലിൽ മുൻകൈ എടുത്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top