01 March Monday

യുപിയില്‍ 50 കാരിയെ പൂജാരിയും സഹായികളും ബലാത്സംഗംചെയ്‌തു കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

ന്യൂഡൽഹി > പശ്‌ചിമ ഉത്തർപ്രദേശിലെ ബദായൂമിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ക്രൂരമായി കൊലപ്പെടുത്തിയ പൂജാരിയും രണ്ട്‌ സഹായികളും അറസ്‌റ്റിൽ.

ക്ഷേത്രദർശനത്തിനുപോയ അങ്കണവാടി ഹെൽപ്പറായ സ്‌ത്രീയാണ്‌ ക്രൂരതയ്‌ക്ക്‌ ഇരയായത്‌. ഞായറാഴ്‌ച വൈകിട്ടുമുതൽ സ്‌ത്രീയെ കാണാതായി. പരാതി ലഭിച്ചിട്ടും പൊലീസ്‌ അന്വേഷിച്ചില്ല.

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിലും പോസ്‌റ്റുമോർട്ടം നടത്തുന്നതിലും കാലതാമസം വരുത്തി‌.രാത്രി മൃതദേഹം വാഹനത്തിൽ കൊണ്ടുവന്ന്‌ പ്രതികൾ സ്‌ത്രീയുടെ വീട്ടിനുമുന്നിൽ ഉപേക്ഷിച്ചു. കിണറ്റിൽ വീണുകിടന്ന സ്‌ത്രീയെ രക്ഷിച്ച്‌ കൊണ്ടുവന്നതാണെന്നാണ്‌ ഇവർ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്‌.

കാൽ തല്ലിയൊടിക്കുകയും സ്വകാര്യഭാഗങ്ങളിൽ ലോഹദണ്ഡ്‌ ഉപയോഗിച്ച്‌ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. രക്തസ്രാവം മൂലമാണ്‌ മരണം. ബലാത്സംഗം നടന്നതായി ബദായൂം ചീഫ്‌ മെഡിക്കൽ ഓഫീസർ പറഞ്ഞു. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുത്തതായി ജില്ലാ പൊലീസ്‌ മേധാവി സങ്കൽപ്‌ ശർമ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top