20 March Wednesday

സ്‌ത്രീധനം കുറഞ്ഞു, യു പിയിൽ നവവധുവിനെ കൂട്ടബലാൽസംഗം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

മുസാഫർ നഗർ> സ്ത്രീധനം കൊടുത്ത തുക തികഞ്ഞില്ല എന്നാരോപിച്ച് നവവധുവിനെ വരനും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.യു പിയിൽ മുസാഫർ നഗർ ജില്ലയിലാണ്‌ സംഭവം.

മാര്‍ച്ച് ആറാം തീയതിയാണ് യുവതി ബലാല്‍സംഗത്തിന് ഇരയായത്. മദ്യലഹരിയില്‍വരനും സഹോദരീ ഭര്‍ത്താവും  ആക്രമിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയിൽ   ഇരുവര്‍ക്കതെിരെയും കേസെടുത്തു.

സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം തികഞ്ഞില്ല എന്ന് ആരോപിച്ചാണ് ക്രൂരത. കുടുംബാഗംങ്ങളും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു.

ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.


പ്രധാന വാർത്തകൾ
 Top