11 October Friday
5 ജീവനക്കാര്‍ അറസ്റ്റിൽ

പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം : ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ഡെറാഡൂൺ
ഉത്തരാഖണ്ഡിൽ സര്‍ക്കാരിന് കീഴിലുള്ള ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിൽവച്ച് പതിനഞ്ചുകാരിയെ ജീവനക്കാര്‍ കൂട്ടബലാത്സം​ഗം ചെയ്തു. യുപി മൊറാദാബാദ് സ്വദേശിനിയാണ് ഡെറാഡൂണിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലിൽ പീഡനത്തിന് ഇരയായത്. ആ​ഗസ്റ്റ് 12നും 13നും ഇടയിലുള്ള രാത്രിയാണ് സംഭവം. രണ്ട്‌ ഡ്രൈവര്‍‌മാര്‍, ക്ലീനര്‍, സ്വീപ്പര്‍, കാഷ്യര്‍ എന്നിവരാണ് പീഡിപ്പിച്ചത്. ഇവരെ അറസ്റ്റുചെയ്തതായി ഡെറാഡൂൺ എസ്എസ്പി അജയ് സിങ് അറിയിച്ചു. ഉത്തരാഖണ്ഡ് റോഡ് വേയ്സ് ബസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിൽ പുലര്‍ച്ചെ 2.30 ഓടെ മാനസിക നില തെറ്റിയനിലയിൽ കുട്ടിയെ കണ്ടയാള്‍ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം അറിയിക്കുകയായിരുന്നു. തുടക്കത്തിൽ അവ്യക്തമായാണ്‌ കുട്ടി പ്രതികരിച്ചത്. അനാഥയാണെന്നും പറഞ്ഞു.

വെള്ളിയാഴ്ച കൗൺസലിങ്ങിനിടെയാണ് പീഡനവിവരം പറഞ്ഞത്. ഡൽഹി കശ്‌മീരി ​ഗേറ്റിൽ കണ്ട കുട്ടിയെ ഡ്രൈവര്‍ ബസിൽ കയറ്റി ഡെറാഡൂണിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന ഫലം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top