27 September Sunday

ഗഗൻയാൻ പരീക്ഷണപ്പറക്കലിന്‌ ‘വ്യോമമിത്ര’ തയ്യാർ; ബഹിരാകാശത്തേക്ക്‌ പറക്കുക സ്‌ത്രീ റോബോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020


തിരുവനന്തപുരം
മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന  ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന്‌ സ്‌പേയ്‌സ്‌ റോബോട്ട്‌ തയ്യാറെടുക്കുന്നു. മനുഷ്യനില്ലാതെ
ഈ വർഷം അവസാനം നടക്കുന്ന ആദ്യപരീക്ഷണത്തിൽ ബഹിരാകാശത്തേക്ക്‌ പറക്കുക ഒരു സ്‌ത്രീ റോബോട്ട്‌ ആയിരിക്കും. വ്യോമമിത്ര എന്ന്‌ പേരിട്ടിരിക്കുന്ന ഹ്യൂമനോയ്ഡ്‌ ഐഎസ്‌ആർഒയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസാണ്‌ വ്യോമമിത്രയെ വികസിപ്പിച്ചത്‌. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഏറ്റവും ആധുനികമായ സ്‌പെയ്‌സ്‌ റോബോട്ട്‌ ആയിരിക്കുമിത്‌.

ഭൂമിയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്‌ പ്രവർത്തിക്കാനും പ്രതികരിക്കാനും വ്യോമമിത്രയ്‌ക്ക്‌ കഴിയും. മനുഷ്യരൂപത്തിലുള്ള റോബോട്ടിന്‌ ചലിക്കാൻ കഴിയുമെങ്കിലും കാലുകളുണ്ടാകില്ല. ബഹിരാകാശത്തെ അവസ്ഥയെ സൂക്ഷ്‌മമായി ‘നിരീക്ഷി’ക്കാനും വിശകലനംചെയ്യാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. ബഹിരാകാശവാഹനത്തിന്റെ  സ്വിച്ച്‌ പാനലടക്കം പ്രവർത്തിപ്പിക്കാനും കഴിയും.

ബംഗളൂരുവിൽ നടന്ന ഒരു സിമ്പോസിയത്തിൽ  വ്യോമമിത്രയെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. 2022 ൽ  രണ്ട്‌ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക്‌ അയ
ക്കാനാണ്‌ ഐഎസ്‌ആർഒ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇതിനായുള്ള ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തുകഴിഞ്ഞു. ഇവർക്കായുള്ള പരിശീലനം റഷ്യയിൽ ഉടൻ ആരംഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top