20 February Wednesday

പെട്രോള്‍–ഡീസൽ വില നാലാംദിവസവും കൂടി: മുംബൈയിൽ 76 കടന്നു, തിരുവനന്തപുരത്ത‌് 74.20

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ന്യൂഡൽഹി > രാജ്യത്ത‌് ഇന്ധനവില നാലാംദിവസവും കൂടി. ഞായറാഴ‌്ച പെട്രോൾ  ലിറ്ററിന‌് 23 പൈസയും ഡീസലിന‌് 31 പൈസയുമാണ‌് വർധിപ്പിച്ചത‌്. തുടർച്ചയായി നാലാംദിവസമാണ‌് വില വർധന. വ്യാഴാഴ‌്ച പെട്രോളിന‌് 13–-14 പൈസയും ഡീസലിന‌് 18–-20 പൈസയും വർധിപ്പിച്ചപ്പോൾ വെള്ളിയാഴ‌്ച പെട്രോളിന‌് എട്ട‌് പൈസയും ഡീസലിന‌് 19–-20 പൈസയും കൂട്ടി. ശനിയാഴ‌്ച പെട്രോളിന‌് 17–-18 പൈസയും ഡീസലിന‌് 19–-21 ഉം വർധിപ്പിച്ചു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‌ 72.90 ആണ്‌ വില. കോഴിക്കോട്‌ 73.22ഉം തിരുവനന്തപുരത്ത്‌ 74.20 ആണ്‌ വില.

ഡൽഹിയിൽ പെട്രോളിന‌് 70.95 രൂപയായും ഡീസലിന‌് 65.45 രൂപയായും ഉയർന്നു. പുതുവർഷം ആരംഭിച്ച‌് ദിവസങ്ങൾക്കുള്ളിൽ  പെട്രോൾ 1.82 രൂപയും ഡീസൽ  രണ്ട‌് രൂപയും വർധിപ്പിച്ചു.

രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയിൽ ക്രൂഡ‌് ഓയിൽ വില കൂടിയതുമാണ‌് വർധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.2018  ഒക്ടോബർ നാലിന‌് ഡൽഹിയിൽ പെട്രോൾ ലിറ്ററിന‌് 84 രൂപയായും മുംബൈയിൽ 91 രൂപയായും വർധിച്ചതാണ‌് റെക്കൊഡ‌്.  പ്രധാന നഗരങ്ങളിലെ പെട്രോൾ വില ലിറ്ററിന‌്: മുംബൈ (76.58), കൊൽക്കത്ത (73.05), ചെന്നൈ (73.65), ബംഗളൂരു (73. 29).

മറ്റു വാർത്തകൾ

 Top