18 September Wednesday

സഞ്ജീവ് ഭട്ടിനെ സ്വതന്ത്രമാക്കണം; ലണ്ടനിലെ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ മുന്നില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ലണ്ടൻ>  തടവിൽ കഴിയുന്ന സഞ്ജീവ് ഭട്ട്‌ ഐപിഎസിനെ മേചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ലണ്ടനിലെ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ മുന്നില്‍ "ഫ്രീ സഞ്ജീവ് ഭട്ട്' സമരം സംഘടിപ്പിച്ചു. ഡോ. അംബേദ്‌കറുടെ ചെറുമകന്‍ രാജ് രത്ന സമരത്തെ അഭിസംബോധനചെയ്‌ത്‌ സംസാരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലുള്ള ചത്വരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗുജറാത്ത്‌ കലാപത്തിൽ സർക്കാറിന്റെ വീഴ്‌ച സംബന്ധിച്ച്‌ മൊഴിനൽകിയതിലുള്ള പകപോക്കലായാണ്‌ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചതെന്ന്‌ കുടുംബം ആരോപിച്ചിരുന്നു. കേസ് ഈ ആഴ്ച ഗുജറാത്ത് ഹൈക്കോടതിയിലെത്തും.


പ്രധാന വാർത്തകൾ
 Top