03 February Friday

നിർബന്ധിത മതപരിവർത്തനം അപകടകരമെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Monday Nov 14, 2022

ന്യൂഡൽഹി> നിർബന്ധിത മതപരിവർത്തനം  രാജ്യത്തിന്റെയും പൗരൻമാരുടെയും സുരക്ഷയെയും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന്‌ സുപ്രീംകോടതി. ‘സമ്മർദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള  മതംമാറ്റങ്ങൾ വളരെ അപകടരമാണ്‌. എല്ലാവർക്കും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്‌’–- ജസ്‌റ്റിസുമാരായ എം ആർ ഷാ, ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

നിർബന്ധിത മതംമാറ്റങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അശ്വിനിഉപാദ്ധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി നിരീക്ഷണം. ഹർജിയിൽ നിലപാട്‌ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം നൽകി. ഈ മാസം 28ന്‌ കോടതി കേസ്‌ വീണ്ടും പരിഗണിക്കും. രാജ്യത്തുടനീളം ബലവും സമ്മർദ്ദവും ചെലുത്തിയുള്ള മതംമാറ്റങ്ങൾ വ്യാപകമാണെന്നും അത്‌ തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണെന്നും അശ്വിനിഉപാദ്ധ്യായ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top