18 November Monday

സാമി ലാബ്‌സ് മൂന്നു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം> ബംഗളൂരു ആസ്ഥാനമായ സാമി ലാബ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് മജീദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി രൂപ സംഭാവന നല്‍കി. കഴിഞ്ഞ വര്‍ഷം പ്രളയദുരന്തമുണ്ടായപ്പോള്‍ ഡോ. മജീദ് 5.5 കോടി രൂപ സംഭാവന നല്‍കിയിരുന്നു.  ബെഫി സംസ്ഥാന കമ്മിറ്റി ആദ്യഗഡുവായി 15 ലക്ഷം രൂപ നല്‍കി. 
 
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ - പത്തു ലക്ഷം. കോഴഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് - പത്തു ലക്ഷം 
 
തിരുവനന്തപുരം ഗവണ്‍മെന്റ് സിറ്റി വി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 30,000 രൂപ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. തൂത്തുകുടി നാഗലപുരം എം.എസ്.യു കോണ്‍സ്റ്റിറ്റ്വന്റ് മോഡല്‍ കോളേജ് - 30,000 രൂപ നല്‍കി
 


പ്രധാന വാർത്തകൾ
 Top