21 August Wednesday

വിഴിഞ്ഞത്ത്‌ മീൻപിടുത്ത വള്ളം മറിഞ്ഞ്‌ തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം വിഴിഞ്ഞത്ത് കരക്കെത്തിച്ചപ്പോൾ ഇൻസെറ്റിൽ അബ്‌ദുൾ റഹ്‌മാൻ

തിരുവനന്തപുരം> മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.മൂന്ന് പേരെ തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു.

വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻ 47 ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അപകടമുണ്ടായത്‌. രക്ഷപെട്ടവർ വെളുപ്പിന് 3 ന് കരക്കെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. രാവിലെ നടത്തിയ തെരച്ചിലിൽ മരിച്ചയാളിന്റെ മൃതദേഹം കൊല്ലംകോട്  ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തി രാവിലെ 9 ഓടെ കരക്കെത്തിച്ചു.

കരയിൽ നിന്നും 6 മൈൽ ഉള്ളിൽ നടന്ന അപകടത്തിൽ വള്ളം വല, എഞ്ചിൻ അടക്കം മുങ്ങിയതിനെ തുടർന്ന് 4 പേരും നീന്തിയെങ്കിലും മരിച്ചയാൾ അവശനായി മുങ്ങി പോകുകയായിരുന്നു. മണിക്കൂറുകൾ നീന്തിയ ശേഷമാണ് 3 പേരെയും അതുവഴി വന്ന തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top