22 September Tuesday

ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി; മധ്യപ്രദേശില്‍ ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ഭോപ്പാല്‍> മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്  കത്തിയതിനെ  തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു.അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

 സിയോനി ജില്ലയിലെ ജബല്‍പുര്‍-നാഗ്പുര്‍ ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം.രണ്ട് ഡ്രൈവര്‍മാരാണ് വെന്തുമരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കു നേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി.









 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top