05 December Monday

ഉത്തർപ്രദേശിൽ ദുർ​ഗാപൂജ പന്തലില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ദുര്‍ഗാ പൂജ പന്തലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12, 10 വയസുകാരായ ആണ്‍കുട്ടികളും 45 വയസുള്ള സ്‌ത്രീയുമാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

യുപിയിലെ ഭദോഹിയിലാണ് സംഭവം. ഞായറാഴ്ച രാത്രി ദുര്‍ഗാ പൂജയ്ക്കിടയിലെ പ്രധാന ചടങ്ങായ ആരതി നടക്കുന്നതിനിടെയാണ് അപകടം. മുന്നൂറോളം പേര്‍ പന്തലില്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top