21 March Thursday

പ്രയാഗ് രാജില്‍ കുംഭമേള ക്യാമ്പില്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

പ്രയാഗ് രാജ്> ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ ആളപായമില്ല. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടാവുകയായിരുന്നു  ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.
 
2 കോടി പേര്‍ എത്തിച്ചേരുന്ന കുഭമേളക്ക് എല്ലാവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തീപിടിത്തം.  ദിഗംബര്‍ അഗാഡയിലെ ടെന്റുകളില്‍ ഒന്നിനാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയും  പൊലീസും തക്കസമയത്ത് ഇടപെട്ടതിനാലാണ് തീ പടരാതിരുന്നത്.
 


പ്രധാന വാർത്തകൾ
 Top