21 September Saturday

ഓടുന്ന കാറിൽ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ആ​ഗ്ര > ഓടുന്ന കാറിൽ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. അവസാന വർഷ എൻജിനിയറിങ് വിദ്യാർഥിനിയെയാണ് കാറിനുള്ളിൽ വച്ച് പീഡനത്തിനിരയാക്കിയ ശേഷം അർദ്ധ ന​ഗ്നയായ നിലയിൽ റോഡിൽ ഉപേക്ഷിച്ചത്. കോളേജിലെ മുൻ വിദ്യാർഥിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ ഉപേക്ഷിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് യുവാവ് പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും നിരസിച്ചതിനെത്തുടർന്ന് തനിക്കെതിരെ വ്യാജപരാതികൾ നൽകിയിരുന്നതായും പെൺകുട്ടി പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top