19 March Tuesday

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അന്തിമ ഫലപ്രഖ്യാപനം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ന്യൂഡല്‍ഹി > തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടിടങ്ങളിലെ  ഫലപ്രഖ്യാപനം വൈകുന്നു, ഛത്തീല്ഗഡ്‌ മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഓരോ സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നത്. അന്തിമഫലപ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല.

നേരിയ ഭൂരിപക്ഷത്തില്‍ ജയപരാജയങ്ങള്‍ സംഭവിച്ച മണ്ഡലങ്ങളില്‍  വീണ്ടും വോട്ടെണ്ണുന്നതും വിവി പാറ്റ് മെഷീനുകള്‍ പരിശോധിക്കുന്നതുമാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമാകുന്നത്  എന്നാണ്  സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ അഞ്ച് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top