Deshabhimani

പെണ്‍ കടുവയെ ആക്രമിച്ച് നാട്ടുകാര്‍; 9 പേര്‍ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 07:13 PM | 0 min read

ദിസ്പൂര്‍> ജനവാസ കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ട പെണ്‍ കടുവയെ ആക്രമിച്ച് നാട്ടുകാര്‍. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഒന്‍പത് പേരെപൊലീസ് അറസ്റ്റ് ചെയ്തു.അസമിലെ നാഗോണ്‍ ജില്ലയിലെ കാലിയബോറിലാണ് സംഭവം. മൂന്ന് വയസ് പ്രായമുള്ള റോയല്‍ ബംഗാള്‍ കടുവക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ കടുവയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുകയും തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്തു. മൂക്കിലൂടെ രക്തസ്രാവമുണ്ടായി. കാമാഖ്യ റിസര്‍വ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്.

 പരിഭ്രാന്തരായ പ്രദേശവാസികള്‍ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കടുവയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍ കടുവ സമീപത്തെ നദിയിലേക്ക് വീണു. 17 മണിക്കൂര്‍ കഴിഞ്ഞാണ് കടുവയെ കണ്ടെത്തിയത്.

കടുവയെ കാസിരംഗയിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റി. ഇനി കടുവയെ സ്ഥിരമായി മൃഗശാലയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ആക്രമിച്ചതെന്ന് ഗുവാഹത്തിയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ ആക്രമിച്ചതിന് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് സ്ഥലത്തെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.









 



deshabhimani section

Related News

0 comments
Sort by

Home