11 December Wednesday

വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം; അയൽവാസി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കാൺപൂർ> യുപിയിൽ വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം. കർവാ ചൗത്ത് ആഘോഷിക്കാൻ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെയാണ്‌ ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം അയൽവാസി ബലാത്സംഗം ചെയ്തത്‌. ശനിയാഴ്ചയാണ്‌ സംഭവം

സെൻ-പസ്‌ചിം പാര ഏരിയയിൽ  മോട്ടോർ സൈക്കിളിൽ ലിഫ്റ്റ് നൽകിയ പ്രതി യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 'കർവാ ചൗത്ത്' ഉത്സവം ആഘോഷിക്കാൻ കാൺപൂരിൽ എത്തിയതായിരുന്നു യുവതി. ഗ്രാമത്തിലേക്ക് പോകുന്ന വഴിയാണ്‌ അയൽവാസിയായ ധർമ്മേന്ദ്ര പസ്വാൻ ലിഫ്റ്റ് നൽകുന്നത്‌.

എന്നാൽ യുവതിയെ വീട്ടിലാക്കുന്നതിനു പകരം ഒറ്റപ്പെട്ട സ്ഥലത്തേക്ക്‌ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ  എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. പ്രതിയെ പിടികൂടിയതാ‌യി എസിപി പറഞ്ഞു.

സെക്ഷൻ 64 (ബലാത്സംഗം), 76, 115 (2), 117, 351 വകുപ്പുകൾ പ്രകാരമാണ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top