25 January Saturday

ഫീസ്‌ വർധന: അംബേദ്‌കർ സർവകലാശാലയിലും സമരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ന്യൂഡൽഹി> ജെഎൻയുവിനുപിന്നാലെ ഡൽഹി അംബേദ്‌കർ സർവകലാശാലാ വിദ്യാർഥികളും ഫീസ്‌ വർധിപ്പിച്ചതിനെതിരെ സമരരംഗത്തേക്ക്‌. വർഷവും ഫീസ്‌ 10 ശതമാനം വർധിപ്പിക്കുന്നതിനെതിരെയും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന എല്ലാവർക്കും ഇളവ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ സമരം.

എസ്‌സി, എസ്‌ടി, ഒബിസി വിദ്യാർഥികൾക്ക്‌  ഫീസ്‌ ഇളവുണ്ട്‌. വാർഷിക വരുമാനം ആറ്‌ ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ്‌ 25 ശതമാനം മുതൽ 100 ശതമാനംവരെ ഇളവ്‌. ഈ മാനദണ്ഡപ്രകാരം നിരവധി വിദ്യാർഥികൾക്ക്‌ ഇളവ്‌ ലഭിക്കുന്നില്ല. വരുമാനപരിധി എട്ടുലക്ഷം രൂപയാക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം. അധികൃതർ അനുകൂലനിലപാടെടുത്തില്ലെങ്കിൽ ഡിസംബർ മുതൽ പ്രത്യക്ഷസമരത്തിലേക്ക്‌ നീങ്ങാനാണ്‌ തീരുമാനം.

അതേസമയം, 10 ശതമാനം ഫീസ്‌ വർധന  ഉണ്ടായിട്ടില്ലെന്നും 10 വർഷത്തെ ഉപഭോക്തൃസൂചികയുടെ ശരാശരി കണക്കാക്കിയാണ്‌ വർധന തീരുമാനിക്കുന്നതെന്നും അധികൃതർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top