27 September Sunday

ഫാത്തിമയുടെ മരണം: ആത്‌മഹത്യ പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞതുകൊണ്ടെന്ന്‌ ഐഐടി അന്വേഷണ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


ചെന്നൈ> മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ച് അഭ്യന്തര സമിതി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിക്ക് ഈ തിരിച്ചടി താങ്ങാന്‍ സാധിക്കാതെ വന്നു. ഈ മനോവിഷമം മൂലം ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ തള്ളിക്കളയുന്നുണ്ട്. ഫാത്തിമ്മയുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്ത ആതമഹത്യാകുറിപ്പിൽ പരാമർശിക്കുന്ന ഐഐടി അധ്യാപകൻ സുദർശന പത്‌മനാഭനടക്കം  ആരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂര്‍പുരം പൊലീസിന് എതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം ഡിസംബര്‍ 31-ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top