15 May Saturday

സമരകേന്ദ്രങ്ങളിൽ മുളവീടുകൾ നിർമിച്ച്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


ന്യൂഡൽഹി
ഉത്തരേന്ത്യയിൽ ചൂട്‌ കനത്തതോടെ ഡൽഹി അതിർത്തിയിലെ കർഷക സമരകേന്ദ്രങ്ങളിൽ മുളവീടുകൾ നിർമിക്കുന്ന തിരക്കില്‍ കർഷകർ. സിന്‍ഘു, ടിക്രി അതിർത്തികളിൽ നൂറുകണക്കിന്‌ മുളവീട്‌ പൊങ്ങി. ട്രാക്ടർ–- ട്രോളികളിൽ കഴിഞ്ഞിരുന്നവര്‍ മുളവീടുകളിലേക്ക്‌ മാറി. വിളവെടുപ്പ് സമയമായതിനാൽ ട്രാക്ടർ–- ട്രോളികളേറെയും  ഗ്രാമങ്ങളിലേക്ക്‌ മടങ്ങി. 

മുളയും മുളകെട്ട് തൊഴിലാളികളും ഹരിയാനയിലെ സൊനിപ്പത്തിൽനിന്ന്‌ എത്തി. മുള ചേർത്തുകെട്ടി ചുമരുകൾക്ക്‌ മുകളില്‍ പച്ചനിറത്തിലുള്ള തണൽവല പാകുന്നു. പകൽ താപനില കുറയ്‌ക്കാൻ വീടുകൾക്കുള്ളിൽ എയർ കൂളറുകളും സ്ഥാപിച്ചിട്ടുണ്ട്‌.

10 അടി വീതിയിലും 12 അടി നീളത്തിലുമാണ്‌ ഓരോ വീടും. തറയിൽ മുളകൾ പാകി മെത്തകൾ വിരിക്കും. ഒരു വീട്ടില്‍ 10 പേർക്ക് ഉറങ്ങാം. ഇഷ്ടിക വീടുകളും നിർമിച്ചിട്ടുണ്ട്‌. മെയ്‌ മുതൽ സമരകേന്ദ്രങ്ങൾ കൂടുതല്‍ സജീവമാകുമെന്ന്‌ പഞ്ചാബിലെ ഫത്തേഗഢ്‌ സാഹിബിൽ റെയിലി ഗ്രാമത്തിൽനിന്നുള്ള ഗുർജീത് സിങ്‌ പറഞ്ഞു. അദ്ദേഹം ‌നവംബർ മുതൽ സമരകേന്ദ്രത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top