Deshabhimani

കലക്ടറേറ്റിലേക്ക്‌ കര്‍ഷക മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 03:09 AM | 0 min read


ഗ്രേറ്റർ നോയിഡ(ഉത്തർപ്രദേശ്‌)
വാണിജ്യആവശ്യത്തിന്‌ ഏറ്റെടുത്ത ഭൂമിക്ക്‌ ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന കർഷകരുടെ നേതാക്കളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച്‌ ഗൗതംബുദ്ധ നഗർ കലക്ടറേറ്റിലേയ്‌ക്ക്‌ ഉജ്വല മാർച്ച്‌. തുടർന്ന്‌ നടത്തിയ ധർണയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രബസിഡന്റ്‌ എ എ റഹിം എംപി, ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവരും സംയുക്ത കിസാൻ മോർച്ച നേതാക്കളും സംസാരിച്ചു.

ജയിലിൽ കഴിയുന്നവരെ ഉടൻ വിട്ടയക്കാൻ  നടപടി സ്വീകരിക്കാമെന്ന്‌ നേതാക്കളുമായി നടത്തിയ ചർച്ചയിൽ കലക്ടർ ഉറപ്പ്‌ നൽകി. 149 പേരാണ്‌ ജയിലിൽ കഴിയുന്നത്‌. ചിലരെ ഏകാന്തതടവിൽ പാർപ്പിക്കുന്ന വിഷയം പരിശോധിച്ച്‌ ജയിൽ അധികൃതർക്ക്‌ ആവശ്യമായ നിർദേശം നൽകും.  കർഷകരെ വീട്ടുതടങ്കലിൽ വയ്‌ക്കുന്ന വിഷയത്തിലും ഇടപെട്ട്‌ പരിഹാരം കാണാമെന്ന്‌ കലക്ടർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home