27 October Wednesday

ഗാസിപുരിൽ ഉജ്വല കർഷകറാലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

കിസാൻസഭാ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, പി കൃഷ്ണപ്രസാദ്‌, വിജു കൃഷ്ണൻ തുടങ്ങിയവർ ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി
ഡൽഹി– -ഗാസിപുർ അതിർത്തിയിൽ കർഷകസമരത്തിന്‌ ആവേശം പകർന്ന്‌ ബിഹാറിൽനിന്ന്‌ അഞ്ഞൂറോളം അഖിലേന്ത്യാ കിസാൻസഭാ പ്രവർത്തകരെത്തി. കിസാൻസഭാ സംസ്ഥാന പ്രസിഡന്റ്‌ ലാലൻ ചൗധരി, ജനറൽ സെക്രട്ടറി വിനോദ്‌കുമാർ, വൈസ്‌ പ്രസിഡന്റ്‌ അവദേശ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകരെത്തിയത്‌. ആനന്ദ്‌വിഹാർ റെയിൽവേസ്‌റ്റേഷനിൽ ഇവരെ സ്വീകരിച്ചു.

തുടർന്ന്‌ ഗാസിപുരിൽ ഉജ്വല കർഷകറാലി നടന്നു. കിസാൻസഭാ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, എൻ കെ ശുക്ല എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top