ന്യൂഡല്‍ഹി> കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകളുടെ തീരുമാനം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച വീണ്ടും പരാജയപ്പെടുകയായിരുന്നു. വിഷയം സര്‍ക്കാര്‍ മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോവുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. അടുത്ത് പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തും. ശക്തമായി സമരം തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
പതിവില്‍ നിന്നും വ്യത്യസ്തമായി പ്ലക്കാര്‍ഡുകളേന്തിയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്കെത്തിയത്. ' ഇവിടെ ജയിക്കും, അല്ലെങ്കില്‍ ഇവിടെ മരിക്കും'; എന്ന് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നു. നിയമം പിന്‍വലിച്ചാല്‍ മാത്രമെ സമരം നിര്‍ത്തി തിരിച്ചുപോകുവെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നിയമം പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ സംസാരിക്കില്ലെന്ന് പറഞ്ഞ കര്‍ഷകര്‍ മൗനമാചരിക്കുകയും ചെയ്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..