Deshabhimani

ഡൽഹിയിലേക്ക് കർഷക മാർച്ച്; അതിർത്തിയിൽ പരിശോധന കർശനമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 02:18 PM | 0 min read

ന്യൂഡൽഹി > ഉത്തർപ്രദേശിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നു. ഭാരതീയ കിസാൻ പരിഷത്താണ് പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. ഡൽഹി അതിർത്തിയിൽ പൊലീസ് സേനയെ വിന്യസിച്ചു. ഡൽഹി ചലോ' മാർച്ചിനായി കർഷകർ സംഘടിച്ചതോടെ ഡൽഹി-നോയിഡ അതിർത്തികളിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.പുതിയ കാർഷിക നിയമപ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ മാർച്ച് നടത്തുന്നത്. അതിർത്തിയിൽ പരിശോധനകൾ കർശനമാക്കി.

നോയിഡയിലെ മഹാമായ ഫ്‌ളൈ ഓവറിന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. കർഷകർ കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്. ഡൽഹി-എൻസിആറിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. നോയിഡയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ഹൈവേകളുടെ ഒരു വശത്തെ ഗതാഗതം തടസ്സപ്പെട്ടു. ഭാരതീയ കിസാൻ പരിഷത്തും (ബികെപി) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം), സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home