12 December Thursday

മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 20,000 കര്‍ഷകര്‍: മല്ലികാര്‍ജുന്‍ ഗാര്‍ഗെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

മുംബൈ> മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ഷകര്‍ക്ക് ക്ഷേമം ലഭിക്കാന്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കൂവെന്നും കര്‍ഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മഹാ പരിവര്‍ത്തനം വേണമെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് 20,000 കര്‍ഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കാര്‍ഷിക മേഖലയിലെ സഹായ ധനം വലിയ തോതില്‍ വെട്ടിക്കുറച്ചതാണ് ഇത്തരത്തില്‍ കര്‍ഷക ആത്മഹത്യകളുണ്ടാകാന്‍ പ്രധാന കാരണം. മഹാരാഷ്ട്രയിലെ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി വഞ്ചിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 8000 കോടി രൂപ നല്‍കുകയും ചെയ്ത ബിജെപി നടപടിയെ ഖാര്‍ഗെ വിമര്‍ശിച്ചു. ഉള്ളി, സോയാബീന്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന കയറ്റുമതി തീരുവ  ചുമത്തിയത് വിദേശ വിപണിയില്‍ തിരിച്ചടിയായി. കൂടാതെ പരുത്തിയുടെയും കരിമ്പിന്റെയും ഉല്‍പാദനത്തിലുണ്ടായ വലിയ ഇടിവും കര്‍ഷകരെ ദുരിതത്തിലാക്കി. സംസ്ഥാനത്തെ പാല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top