ന്യൂഡൽഹി> ഷാജഹാൻപൂരിൽ ഇന്ന് കേരളത്തിലെ കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ശൃംഖല തീർത്തു. കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ കേരളത്തിലെ കർഷകർ ഇന്നലെ മുതൽ അണിചേർന്നിരിക്കുകയാണ്.
അതിശൈത്യത്തെ വകവെക്കാതെ കേരളത്തിലെ കർഷക സംഘം പ്രവർത്തകർ സമരത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന കർഷക ഐക്യ ദാർഡ്യ ശൃംഖലയുടെ ഭാഗമായാണ് കർഷകസംഘം മുൻകൈ എടുത്ത് കർഷക ശൃംഖല തീർത്തത്.
മറ്റ് സംസ്ഥാനങ്ങളിലെ കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ശൃംഖലയിൽ പങ്കെടുത്തു. ശൃംഖലയിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ പ്രതിജ്ഞ ചൊല്ലി.കർഷക സംഘം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അമ്രാ റാം, കർഷകസംഘം അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എം.പി, ഡോ: സഞ്ജയ് മാധവ്, രാജസ്ഥാൻ കിസാൻ സഭാ നേതാവ് പ്രേമാറാം കേരള,കർഷക സംഘം സംഘം വൈസ് പ്രസിഡൻ്റ് പി.എം.ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി.മനോജ് എന്നിവർ കണ്ണികളായി.മലയാളത്തിലാണ് പ്രതിജ്ഞ എടുത്തത്. ഇതര സംസ്ഥാനത്തിലുള്ളവരും മലയാളത്തിലുള്ള പ്രതിജ്ഞ ഏറ്റ് ചൊല്ലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..