23 July Tuesday

നിപാ കേരളത്തിനുള്ള ശാപമെന്ന് സംഘപരിവാർ കുപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

ന്യൂഡൽഹി> രണ്ടാംവട്ടവും നിപാ രോഗത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോൾ, സാമൂഹ്യമാധ്യമങ്ങളില്‍ കേരളത്തെ അധിക്ഷേപിച്ച് വടക്കേ ഇന്ത്യന്‍ സംഘപരിവാർ അനുകൂലികള്‍. നിപാ കേരളത്തിനേറ്റ ശാപമെന്നാണ് ഇക്കൂട്ടരുടെ പ്രചാരണം. ബിജെപിക്ക‌് വോട്ട‌് ചെയ്യാത്ത മലയാളികൾ അനുഭവിക്കണമെന്നുമുണ്ട് പരാമര്‍ശം. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക‌്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം എന്നിവയെയും സംഘപരിവാരബന്ധുക്കള്‍ പരിഹസിക്കുന്നു.

ഇതുകൊണ്ട‌് ഒരു പ്രശ‌്നവും ഇല്ലെന്നും യുഎഇയിൽനിന്നുള്ള 700 കോടി ലഭിക്കുമെന്നുമാണ‌് ചിലരുടെ പരിഹാസം. അറേബ്യയിൽനിന്നുള്ള ഈന്തപ്പഴത്തിൽനിന്നാണ‌് വൈറസ‌് വരുന്നതെന്ന‌് ചിലർ. “ഉന്നത വിദ്യാഭ്യാസം’ നേടിയ ആളുകളുടെ തലച്ചോറിൽനിന്നാണ‌് ഈ വൈറസ‌് ഉണ്ടാകുന്നതെന്ന അധിക്ഷേപവും കമന്റുകളിൽ ഉണ്ട‌്. ഒരു രോഗത്തെ നേരിടുന്ന സംസ്ഥാനത്തിനെ അധിക്ഷേപിക്കുന്നത‌് മാന്യതയല്ലെന്ന‌് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിട്ടുണ്ട‌്.

സംസ്ഥാനത്ത‌് മുമ്പ‌് നിപാ ബാധ ഉണ്ടായപ്പോഴും പ്രളയം ദുരന്തമുണ്ടാക്കിയപ്പോഴും സംഘപരിവാറിന്റെ നേതൃത്വത്തിൽ സമാനമായ ആക്രമണം ഉണ്ടായിരുന്നു. പ്രളയത്തിൽ ദുരിതത്തിലായ മലയാളികളെ സഹായിക്കേണ്ടതില്ലെന്നും അവർ സമ്പന്നരാണെന്നും വ്യാപകമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ബിജെപി ഐടി സെൽ അംഗം മലയാളിയായ സുരേഷ‌് കൊച്ചാട്ടിലിന്റെ സന്ദേശം വന്‍വിവാദവുമായി. കേരളീയർ ബീഫ‌് കഴിക്കുന്നവരാണെന്നും സഹായം നൽകരുതെന്നും സംഘപരിവാറുകാർ വിവിധ സംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ചു. കേരളത്തിന‌് അർഹമായ ദുരിതാശ്വാസ സഹായം കേന്ദ്രം നൽകാതിരുന്നപ്പോഴും വിദേശ സഹായം തടഞ്ഞപ്പോഴും സമാനമായ നിലയിൽ സംഘപരിവാർ ആഹ്ലാദപ്രകടനവുമായി രംഗത്തെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top