13 November Wednesday

നോട്ട്‌ നിരോധനത്തിനുശേഷം കൂടുതൽ കള്ളനോട്ട്‌ പിടിച്ചത്‌ ഗുജറാത്തിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

ന്യൂഡൽഹി > നോട്ട്‌ നിരോധനത്തിനുശേഷം രാജ്യത്ത്‌ ഏറ്റവും കുടുതൽ കള്ളനോട്ടുകൾ പിടികൂടിയത്‌ ഗുജറാത്തിൽനിന്ന്‌. നോട്ട്‌ നിരോധനം നടപ്പാക്കിയ 2016 ലേതിന്റെ  ഇരട്ടിയോളം കള്ളനോട്ടുകൾ 2017 ൽ പിടികൂടിയതായി ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്കുകൾ പറയുന്നു.  2017ൽ 28.1 കോടിയുടെ കള്ളനോട്ടാണ്‌ പിടിച്ചെടുത്തത്‌.

നോട്ട്‌ നിരോധനത്തിനുശേഷം കള്ളനോട്ടുകൾ ഇല്ലാതായെന്ന വാദം കള്ളമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ റിപ്പോർട്ട്‌.  2016ൽ പിടിച്ചെടുത്തത്‌ 2.81 ലക്ഷം എണ്ണം നോട്ടുകളാണെങ്കിൽ 2017ൽ ഇത്‌ 3.55 ലക്ഷമാണ്‌. ഗുജറാത്തിൽനിന്ന്‌ ഒമ്പത്‌ കോടിരുപയുടെ കള്ളനോട്ടാണ്‌ 2017ൽ പിടിച്ചത്‌. തൊട്ടുപിന്നിലുള്ള ഡൽഹിയിൽനിന്ന്‌ 6.7 കോടിയും ഉത്തരപ്രദേശിൽനിന്ന്‌ 2.8 കോടിയും ബംഗാളിൽനിന്ന്‌ 1.9 കോടിയും രൂപയാണ്‌ പിടിച്ചത്‌.

കള്ളനോട്ടുകൾ പിടികൂടുന്നത്‌ കുറയുകയാണെന്ന്‌ റിസർവ്‌ ബാങ്കിന്റെ വാർഷിക കണക്കുകളുടെ പൊള്ളത്തരം എൻസിആർബി റിപ്പോർട്ട്‌ തുറന്നുകാട്ടുന്നു. ആർബിഐ കണക്കിൽ 2017ൽ 7.62 കോടിയുടെ കള്ളനോട്ടാണ്‌ പിടിച്ചെടുത്തത്‌. തൊട്ടടുത്ത വർഷം 5.22 കോടിയും ഈവർഷം 3.17 കോടിയുമാണ്‌  പിടികൂടിയ കള്ളനോട്ടുകൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top