26 March Tuesday

ഫെയ്സ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തി പീഡന ശ്രമം; യുവാവ‌് അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

തിരുവനന്തപുരം
ഫെയ‌്സ്‌ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിറ്റി ഷാഡോ പൊലീസും മ്യൂസിയം പൊലീസും ചേർന്നു പിടികൂടി. വയനാട് മാനന്തവാടി, ഇടത്തട്ടേൽ വീഷിറിൽ രാജിനെയാണ്  (29) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫെയ‌്സ‌്‌ബുക്ക‌് മെസഞ്ചറിൽ ഭർത്താവിനെതിരെയുള്ള തെളിവ് നൽകാമെന്ന് ഇയാൾ സന്ദേശം അയച്ചു.

ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് തന്നോടൊപ്പം വന്നാൽ തെളിവുകൾ കാണിച്ചുതരാമെന്ന‌് പറഞ്ഞ‌് യുവതിയെ നിരന്തരം ശല്യപ്പെടുത്തി. പിന്നീട‌് പാളയം ബസ് സ്റ്റാൻഡിൽ വന്നാൽ നേരിട്ട് കാണാമെന്ന് അറിയിച്ചു. യുവതിയും ഭർത്താവും നൽകിയ പരാതിയെത്തുടർന്ന‌് നടത്തിയ അന്വേഷണത്തിൽ സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ പാളയം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

കമീഷണർ കെ സുരേന്ദ്രന്റെ നിർദേശപ്രകാരം കൺട്രോൾ റൂം എസിപി ശിവസുതൽപിള്ള, മ്യൂസിയം സി ഐ പ്രശാന്ത് തുടങ്ങിയവരാണ‌് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്. പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ  കേസ് നിലവിലുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top