21 February Thursday

പെൺകുട്ടികളെ കുറിച്ച‌് പ്രൊഫസറുടെ വിവാദ പോസ‌്റ്റ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

കൊൽക്കത്ത > പെൺകുട്ടികളെപ്പറ്റി അധ്യാപകൻ നടത്തിയ പരാമർശം വിവാദമായി. പശ്ചിമബംഗാളിലെ ജാദവ‌്പുർ യൂണിവേഴ‌്സിറ്റി പ്രൊഫസർ കനക‌് സർക്കാരിന്റെ  ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിനെതിരെയാണ‌് വ്യാപക പ്രതിഷേധമുയർന്നത‌്. പ്രതിഷേധം കനത്തതോടെ പോസ‌്റ്റ‌് മുക്കി.  കന്യകാത്വം എന്നത‌് സീൽ പൊട്ടിക്കാത്ത കുപ്പി പോലെയോ പാക്കറ്റ‌് പോലെയോ ആണ‌്. ആരെങ്കിലും സീൽ പൊട്ടിയ കുപ്പിവെള്ളമോ പാക്കറ്റ‌് പൊട്ടിച്ച ബിസ‌്കറ്റോ വാങ്ങാറുണ്ടോ?

കന്യക മിക്ക ആൺകുട്ടികൾക്കും മാലാഖയായിരിക്കും–-എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. ആദ്യം വന്ന പ്രതിഷേധ കമന്റുകളെ   അഭിപ്രായസ്വാതന്ത്ര്യം എന്നുപറഞ്ഞ‌് പ്രതിരോധിച്ചു. എന്നാൽ പ്രതിഷേധം കനത്തതോടെ   പോസ‌്റ്റ‌് ഡിലീറ്റ‌് ചെയ‌്തു. സംഭവത്തിൽ നടപടിയെടുക്കാൻ  ദേശീയ വനിതാ കമീഷൻ പശ‌്ചിമ ബംഗാൾ പൊലീസിനോട‌് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top