Deshabhimani

ചണ്ഡീ​ഗഡിൽ നൈറ്റ് ക്ലബ്ബിനു നേരെ സ്ഫോടകവസ്തുക്കളെറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 03:10 PM | 0 min read

ചണ്ഡീ​ഗഡ് > ചണ്ഡീ​ഗഡിൽ നൈറ്റ് ക്ലബ്ബിനു നേരെ ആക്രമണം. സെക്ടർ 26ലുള്ള നൈറ്റ് ക്ലബ്ബിനു നേരെ സ്ഫോടകവസ്തുക്കളെറിഞ്ഞു. രണ്ട് തവണ ക്ലബ്ബിനു മുന്നിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്ലബ്ബിന്റെ ജനൽച്ചില്ലുകൾ തകർന്നു. പുലർച്ചെ നാലോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്നാണ് വിവരം.



deshabhimani section

Related News

0 comments
Sort by

Home