Deshabhimani

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 01:31 PM | 0 min read

ന്യൂഡൽഹി > ന്യൂഡൽഹിയിൽ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തിയറ്ററിനു സമീപത്താണ് സ്ഫോടനമുണ്ടായത്. 11.48ന് സ്ഫോടനം നടക്കുമെന്നുള്ള ഭീഷണി സന്ദേ​ശം ലഭിച്ചിരുന്നു. പ്രദേശത്ത് സ്ഫോടനമുണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. എൻഐഎയും സംഭവസ്ഥലത്തുണ്ട്. സ്ഫോടനം നടന്നതോടെ പ്രദേശത്ത് കനത്ത ജാ​ഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ മാസം സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിൽ സ്‌കൂളിന്റെ മതിൽ തകർന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല.



deshabhimani section

Related News

0 comments
Sort by

Home