12 December Thursday

ബ്രിട്ടാസിന്റെ കത്തിന്‌ പിന്തുണ; കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ തെറ്റെന്ന്‌ മുൻ ഇൻഫോസിസ്‌ സിഎഫ്‌ഒ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ന്യൂഡൽഹി > കത്തുകൾക്ക്‌ തുടർച്ചയായി ഹിന്ദിയിൽ മാത്രം മറുപടി നൽകുന്ന കേന്ദ്രമന്ത്രിക്ക്‌ മലയാളത്തിൽ മറുപടിക്കത്തയച്ച സിപിഐ എം രാജ്യസഭാംഗം ജോൺബ്രിട്ടാസിന്റെ നടപടിയെ പിന്തുണച്ച്‌ മുൻ ഇൻഫോസിസ്‌ സിഎഫ്‌ഒ മോഹൻദാസ്‌ പൈ. ആശയവിനിമയത്തിന്‌ ഹിന്ദിയെ മാത്രം  ആശ്രയിക്കുന്ന കേന്ദ്രസർക്കാർ നടപടി തെറ്റാണെന്നും ആശങ്കജനകമാണെന്നും അദ്ദേഹം ബ്രിട്ടാസിന്റെ ട്വീറ്റ്‌ പങ്കുവെച്ച്‌ കേന്ദ്രത്തെ വിമർശിച്ചു.

പൗരന്മാർക്ക്‌ മറുപടി പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ലഭിക്കാൻ അവകാശമുണ്ട്‌. എനിക്ക് ഹിന്ദി അറിയാം. പക്ഷേ സർക്കാർ എനിക്ക് ഹിന്ദിയിൽ മാത്രം മറുപടി നൽകുന്നതിനെ എതിർക്കും.ഒരു ഭാഷയും പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കരുത്- പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത്‌ ഷായേയും ടാഗ്‌ ചെയ്‌ത ട്വീറ്റിൽ  മോഹൻദാസ്‌ പൈ പറഞ്ഞു. റെയിൽസഹമന്ത്രി റവ്‌നീത്‌ സിങ്‌ ബിട്ടുവാണ്‌ ബ്രിട്ടാസിന്‌ ഹിന്ദിയിൽ കത്തയച്ചത്‌. ദക്ഷിണേന്ത്യൻ എംപിമാർക്ക്‌ ഇംഗ്ലീഷിൽ കേന്ദ്രസർക്കാർ കത്തയക്കണമെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെടുന്നതിനാൽ മലയാളത്തിൽ മറുപടി അയക്കാൻ നിർബന്ധിതനായി എന്നായിരുന്നു ബ്രിട്ടാസ്‌ കത്തിന്റെ പകർപ്പുകൾ പങ്കുവെച്ച്‌ ട്വീറ്റ്‌ ചെയ്‌തത്‌. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top