21 September Saturday

സ‌്ട്രോങ‌് റൂമുകൾക്ക‌ു സമീപം വോട്ടിങ‌് യന്ത്രങ്ങളുമായി വാഹനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


ന്യൂഡൽഹി
രാജ്യത്ത‌് പലയിടത്തും വോട്ടിങ‌് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ‌്ട്രോങ‌് റൂമുകൾക്ക‌ു സമീപത്തായി തെരഞ്ഞെടുപ്പിന‌് ഉപയോഗിക്കാത്ത വോട്ടിങ‌് യന്ത്രങ്ങളുമായി വാഹനങ്ങൾ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. യുപി, ബിഹാർ, ഹരിയാന, പഞ്ചാബ‌് എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ‌് പുറത്തുവന്നത്. വോട്ടിങ്ങിന‌് ഉപയോഗിച്ച യന്ത്രങ്ങൾ മാറ്റി പകരം പുതിയ യന്ത്രങ്ങൾ സ്ഥാപിച്ച‌് ബിജെപി വ്യാപകമായി അട്ടിമറിക്ക‌് ശ്രമിക്കുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായി. തെരഞ്ഞെടുപ്പ‌് കമീഷൻ ഇതിന‌് കൂട്ടുനിൽക്കുന്നതായും വിമർശനമുയർന്നു.

ബിഹാറിലെ സരൺ, മഹാരാജ‌്ഗഞ്ച‌് എന്നീ മണ്ഡലങ്ങളിലും യുപിയിലെ ചന്ദൗലി, ഗാസിപ്പുർ, ജാൻഡി, ദോമരിയാഗഞ്ച‌് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫത്തേഹാബാദിലുമാണ‌് വോട്ടിങ‌് യന്ത്രങ്ങളുമായി വാഹനങ്ങൾ കാണപ്പെട്ടത‌്. എന്നാൽ, ഇതെല്ലാംതന്നെ കരുതലിനായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണെന്നും വോട്ടിങ്ങിനായി ഉപയോഗിച്ചവയല്ലെന്നും കമീഷൻ വാദിക്കുന്നു. വോട്ടിങ‌് യന്ത്രങ്ങൾ അശ്രദ്ധമായി കൈകാര്യം  ചെയ്യുന്നുവെന്ന ആക്ഷേപവും തെരഞ്ഞെടുപ്പ‌് കമീഷൻ നിരാകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top